ഗോഡ്‌സെ, സവര്‍കര്‍ ചിത്രങ്ങള്‍ ഫ്‌ളക്‌സില്‍; വിവാദത്തെ തുടര്‍ന്ന് നീക്കി

മംഗളൂരു- കര്‍ണാടകയില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമിക്ക് ആശംസ നേരുന്ന ഫ് ളക്‌സ് ബോര്‍ഡില്‍ രാഷ്ട്രപതി മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയുടേയും വി.ഡി.സവര്‍കറുടെയും ചിത്രങ്ങള്‍  ചേര്‍ത്തത് വിവാദമായി. ഹിന്ദു മഹാസഭയുടെ പ്രാദേശിക നേതാവാണ് സൂറത്കല്ലില്‍ വിവാദ ഫ് ളക്‌സ് സ്ഥാപിച്ചത്.
പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കൂടതല്‍ വിവാദമാകുന്നതിനു മുമ്പ് തദ്ദേശ അധികൃതര്‍ ബോര്‍ഡ് നീക്കം ചെയ്തു.
ഹിന്ദുമഹാസഭ നേതാവ് രാജേഷ് പവിത്രനാണ് ഫ് ളക്‌സ് വെച്ചിരുന്നതെന്ന് ബന്ധപ്പെട്ട  വൃത്തങ്ങള്‍ പറഞ്ഞു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് മംഗളൂരി സിറ്റി കോര്‍പറേഷന്‍ കമ്മീഷണറാണ് ഫ് ളക്‌സ് നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്. ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷം പ്രമാണിച്ച് സൂറത്ത്കലില്‍ പോലീസ് സുരക്ഷാ സന്നാഹം ശക്തമാക്കിയിരുന്നു.
സൂറത്കല്‍ ഫ്‌ളൈ ഓറില്‍ ഓഗ്‌സറ്റ് 14 ന് സവര്‍കറുടെ ഫോട്ടോയുള്ള ബാനര്‍ കെട്ടിയത് നേരത്തെ വിവാദമായിരുന്നു.

 

Latest News