താമരശ്ശേരി-ആക്ടിവിസ്റ്റ് ആബിദ് അടിവാരത്തിന്റെ ഭാര്യ പനംതോട്ടം ഓര്‍ക്കിഡ് ഹൗസിംഗ് കോളനിയിലെ താമസക്കാരിയായ ഫാത്തിമ സാജിത (30) വാഹനാപകടത്തില്‍ മരിച്ചു.
താമരശ്ശേരി കൊയിലാണ്ടി പാതയില്‍ ചുങ്കം ഫോറസ്റ്റ് ഓഫിസിന് സമീപമായിരുന്നു അപകടം. ബാലുശ്ശേരി ഭാഗത്തു നിന്ന് ചുങ്കം ഭാഗത്തേക്ക് വന്ന റോഡ് കരാറുകാരായ ശ്രീ ധന്യ കണ്‍സ്ട്രക്്ഷന്‍ കമ്പനിയുടെ ടിപ്പറാണ് ഇടിച്ചത്. യുവതി സംഭവ സ്ഥലത്തുതന്നെ മരിച്ചു. മക്കള്‍: സമാന്‍, ദിയ, ദില്‍ഷാന്‍, ആരിഫ്.