ഭാര്യ നാട്ടില്‍ പോയപ്പോള്‍ പതിനേഴുകാരിയെ പീഡിപ്പിച്ച്  ഗര്‍ഭിണിയാക്കി; നേവി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കൊച്ചി- പശ്ചിമ കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച നേവി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ ബെഹ്‌റൂര്‍ സ്വദേശി ഹാന്‍സ് രാജ് (26) ആണ് അറസ്റ്റിലായത്. സമീപവാസിയായ 17കാരി 8 മാസം ഗര്‍ഭിണി ആയതോടെയാണ് വിവരം പുറത്തറിയുന്നത്. ഭാര്യ പ്രസവത്തോട് അനുബന്ധിച്ചു നാട്ടില്‍ പോയ സമയത്ത് ഹാന്‍സ് രാജ് അയല്‍ വീട്ടിലുള്ള പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ആദ്യം പെണ്‍കുട്ടിയുമായുള്ള ബന്ധം നിഷേധിച്ച യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. ആറുമാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞും 20 കാരിയായ ഭാര്യയുമായാണ് ഇയാള്‍ ഇവിടെ താമസിക്കുന്നത്.
 

Latest News