യൂണിഫോമില്‍ നാഗ നൃത്തം; യുപിയില്‍ രണ്ടു പോലീസുകാര്‍ക്ക് സ്ഥലംമാറ്റം

ലഖ്‌നൗ- പോലീസ് യൂണിഫോമില്‍ നാഗ നൃത്തം ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. ഉത്തര്‍പ്രദേശിലെ കോട്വാലി ജില്ലയിലെ സബ് ഇന്‍സ്‌പെക്ടര്‍ക്കും കോണ്‍സ്റ്റബിളിനുമെതിരെയാണ് നടപടി. നേരത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെയുള്ള പോലീസുകാരുടെ നൃത്തം വൈറലായിരുന്നു. നൃത്തം അനുചിതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
സോഷ്യല്‍ മീഡിയ ക്ലിപ്പില്‍ സബ് ഇന്‍സ്‌പെക്ടറും കോണ്‍സ്റ്റബിളും ബാന്‍ഡിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യുന്നതായി കാണാം. നിരവധി ഉദ്യോഗസ്ഥരും കൈകൊട്ടി ആഹ്ലാദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിരവധി പേര്‍ ഇതിനെ വിമര്‍ശിച്ചിരുന്നു.
 

Latest News