ഒരു സ്ത്രീക്ക് ലഭിച്ച നീതി ഇങ്ങനെയാണോ അവസാനിക്കേണ്ടത്, ബില്‍കിസ് ബാനു കേസില്‍ മഹുവ മൊയ്ത്ര

ന്യൂദല്‍ഹി- ഒരു സ്ത്രീക്ക് ലഭിച്ച നീതി ഇങ്ങനെ അവസാനിച്ചതിനെ എങ്ങനെ ന്യായീകരിക്കുമെന്ന് ബില്‍കീസ് ബാനു ബലാത്സംഗ കേസില്‍ പ്രതികളെ മോചിപ്പിച്ച സഭവത്തില്‍ പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര.
ബില്‍കിസ് ബാനുവിന്റെ പ്രസ്താവന പങ്കുവെച്ചുകൊണ്ടാണ് ട്വിറ്ററില്‍ മഹുവയുടെ പ്രതികരണം. ബലാത്സംഗ, കൊലപാതക കേസുകളിലെ പ്രതികളെ മോചിപ്പിച്ച ഉടന്‍ തന്നെ ആദരിക്കുന്നതാണ് കണ്ടത്. സ്ത്രീകളെ എങ്ങനെ ആദരിക്കണമെന്ന് നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു.
ഒരു സ്ത്രീക്ക് ലഭിച്ച നീതി എങ്ങനെയാണ് ഇങ്ങനെ അവസാനിച്ചതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായോടും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും അവര്‍ ചോദിച്ചു.

 

Latest News