ബില്‍കിസ് ബാനു ബലാത്സംഗക്കേസില്‍ മോചിതരായവര്‍ക്ക് വി.എച്ച്.പി ഓഫീസില്‍ ഹാരാര്‍പ്പണം

ഗാന്ധിനഗര്‍- ബില്‍കിസ് ബാനു ബലാത്സംഗ കേസില്‍ ജയില്‍ മോചിതരായവര്‍ക്ക് ഗുജറാത്തില്‍ വിശ്വഹിന്ദു പരിഷത്ത് ഓഫീസില്‍ സ്വീകരണം. പ്രതികളെ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ച ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
2002 ലെ ഗുജറാത്ത് കലാപവേളയില്‍ ബില്‍കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തകയും ചെയ്ത കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയാണ് കഴിഞ്ഞ ദിവസം ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്.
ജയിലിനു മുന്നിലും പ്രതികള്‍ക്ക് വരവേല്‍പ് ഒരുക്കിയിരുന്നു. പ്രതികളുടെ കാല്‍ തൊട്ട് വന്ദിച്ചും മധുരം വിതരണം ചെയ്തുമാണ് സ്വീകരിച്ചിരുന്നത്.

 

Latest News