ശിവമൊഗ്ഗ സംഘര്‍ഷത്തിനു വിത്തിട്ടത് മുസ്ലിംകളല്ല, ബി.ജെ.പിക്കാരെന്ന് സിദ്ധരാമയ്യ

ബെംഗളൂരു- ബി.ജെ.പിക്ക് മഞ്ഞപ്പിത്തം ബാധിച്ചിരിക്കയാണെന്നും അവര്‍ കള്ളം മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. കര്‍ണാടകയിലെ ശിവമൊഗ്ഗയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.
മുസ്ലിം പ്രദേശത്ത് ടിപ്പു സുല്‍ത്താന്റെ ചിത്രം മാറ്റി വി.ഡി.സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ശിവമൊഗ്ഗയില്‍ ന്യൂനപക്ഷ വിഭാഗമാണ് സാമുദായിക സംഘര്‍ഷമുണ്ടാക്കുന്നതെന്ന് നേരത്തെ മുതിര്‍ന്ന ബി.ജെ.പി നേതാവ് കെ.എസ്. ഈശ്വരപ്പ ആരോപിച്ചിരുന്നു.
സവര്‍ക്കറുടെ ഫോട്ടോ സ്ഥാപിക്കാന്‍ മുസ്ലിം പ്രദേശത്ത് ടിപ്പുവിന്റെ ഫോട്ടോ നീക്കം ചെയ്തത് എന്തിനാണെന്ന് മുന്‍ മഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ ചോദിച്ചു.
പോസ്റ്റര്‍ തര്‍ക്കം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലെത്തിയതിനെ തുടര്‍ന്ന് ശിവമൊഗ്ഗയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.

 

Latest News