Sorry, you need to enable JavaScript to visit this website.

കോവിഡാനന്തരം കുതിക്കുന്ന സിനിമ 

ഇപ്പോൾ കേരളത്തിലെ നഗരങ്ങളിലെ മൾട്ടിപ്ലക്‌സുകളിൽ മുന്നൂറ് രൂപ വരെ ഒരു വിഷമവുമില്ലാതെ കൊടുക്കാൻ കാണികൾ തയാർ. കുടുംബമൊന്നിച്ച് ഭക്ഷണം കഴിക്കാനുള്ള ഫുഡ് കോർട്ടുകളുടെ സാമീപ്യവും കുട്ടികൾക്ക് കളിസ്ഥലമുണ്ടെന്നതും പ്രദർശന ശാലകളെ ആകർഷകമാക്കി. ചലച്ചിത്ര മേഖലയ്ക്ക് ഇടക്കാലത്ത് വെല്ലുവിളിയാവുമെന്ന് കരുതിയിരുന്ന മലയാളത്തിലെ എന്റർടെയിൻമെന്റ് ന്യൂസ് ചാനലുകളുടെ വരെ നിലനിൽപ് സിനിമാധിഷ്ഠിത പ്രോഗ്രാമുകളെ ആശ്രയിച്ചായിരിക്കുന്നു. എന്നാൽ സിനിമയുടെ വിജയം പത്രങ്ങളുടെ വിലയിരുത്തലുകളെ കൂടി ആശ്രയിച്ചാണെന്നത് തുടരുകയും ചെയ്യുന്നു. 


ഏറ്റവും സ്വാധീനമുള്ള മാധ്യമം ചലച്ചിത്രമാണെന്ന് ജേണലിസം പാഠപുസ്തകങ്ങളിലുണ്ട്. ശരിയാണ്. എന്നാൽ ലോകം കടുത്ത പ്രതിസന്ധി നേരിട്ട കോവിഡിന്റെ രണ്ടു വർഷങ്ങളെ സിനിമ എങ്ങനെ അതിജീവിക്കുമെന്നത് ആശങ്കയുള്ള കാര്യമായിരുന്നു. അച്ചടി മാധ്യമങ്ങളെ പോലെയാണ് സിനിമയും. രണ്ടും പൂർവാധികം കരുത്തോടെ തിരിച്ചെത്തിയിരിക്കുന്നു. വാർത്ത പെട്ടെന്നറിയാൻ സോഷ്യൽ മീഡിയ ഉൾപ്പെടെ പല ഉപാധികളുമുള്ളപ്പോഴും പത്രങ്ങളുടെ പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല. കേട്ടത് സത്യം തന്നെയാണോ എന്ന് തിരിച്ചറിയാൻ ദിനപത്രങ്ങളെ ആശ്രയിക്കുകയെന്ന ശീലത്തിന് മാറ്റമില്ല. കേരളീയ ജീവിതം പൂർവ സ്ഥിതി കൈവരിച്ചതോടെ മലയാളം, ഇംഗഌഷ് ദിനപത്രങ്ങൾ ജാക്കറ്റ് എന്നു വിൡക്കുന്ന ഫുൾപേജ് പരസ്യങ്ങളുമായാണ് പല ദിവസങ്ങളിലുമെത്തുന്നത്. അടുത്ത മാസാദ്യമെത്തുന്ന ഓണക്കാലം വരെ ഈ ട്രെൻഡ് തുടരാനാണ് സാധ്യത. 
മലയാള സിനിമയെ പൂർണമായും തകർത്ത സീസണായിരുന്നു കൊറോണക്കാലം. ഏതെങ്കിലും സിനിമയിൽ അഭിനയിച്ചാൽ സെലിബ്രിറ്റി സ്റ്റാറ്റസായി. പിന്നെ ആഡംബര കാറിലല്ലാതെ യാത്ര ചെയ്യുന്നതെങ്ങനെ? വാഹനത്തിൽ ഇന്ധനമടിക്കാൻ പണമില്ലാതെ വിഷമത്തിലായ താരങ്ങളുണ്ട്. നമ്മൾ സാധാരണക്കാരെ പോലെ പ്രൈവറ്റ് ബസുകളിലും ട്രെയിനിലെ ജനറൽ കംപാർട്ടുമെന്റുകളിലും കയറി അവർക്ക് യാത്ര ചെയ്യാനാവില്ലല്ലോ. ചില ചെറുകിട താരങ്ങൾ കൊച്ചിയിലും കോഴിക്കോട്ടും കോവിഡ് കാലത്ത് മാളുകളിൽ മീൻ കച്ചവടം വരെ തുടങ്ങിയിട്ടുണ്ട്. പ്രദർശന ശാലകളെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബങ്ങളും പട്ടിണിയിലായ ദിനങ്ങളാണ് പിന്നിട്ടത്. കോവിഡ് ആദ്യ ഘട്ടം പിന്നിട്ടതോടെ സിനിമ തിരിച്ചുവരവിന് ശ്രമിക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ടിരുന്നു. ഒ.ടി.ടി പ്ലാറ്റുഫോം വഴി  ഏറ്റവും ചെറിയ സ്‌ക്രീനായ മൊബൈൽ ഫോണിലൂടെ  വീടുകൾക്കകത്ത് കുടുങ്ങിയവർ സിനിമ കണ്ടു രസിച്ചു. 
പല വെല്ലുവിളികളെയും അതിജീവിച്ചാണ് ചലച്ചിത്ര രംഗം മുന്നേറിയത്. ഒരു നൂറ്റാണ്ടിന്റെ കഥ പറയാനുണ്ട് ഇന്ത്യൻ സിനിമയ്ക്ക്. 1913 ൽ പുറത്തിറങ്ങിയ ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ രാജാ ഹരിശ്ചന്ദ്രയായിരുന്നുവല്ലോ പ്രഥമ ചിത്രം. സ്വതന്ത്ര ഇന്ത്യയിൽ മുംബൈ  കേന്ദ്രീകരിച്ച് ഹിന്ദി സിനിമ പടർന്നു പന്തലിച്ചു. വിനോദ വ്യവസായമെന്നത് രാജ്യത്തെ പ്രധാന മേഖലകളിലൊന്നായി മാറുകയും ചെയ്തു. ടെലിവിഷനാണ് സിനിമയ്ക്ക് ആദ്യ വെല്ലുവിളിയായത്. ഏകദേശം അറുപത് വർഷങ്ങൾക്കപ്പുറം സർക്കാർ ഉടമസ്ഥതയിൽ ദൂരദർശൻ വന്നു. ക്രമേണ കളർ ടിവിയായി. വാർത്തയും പാട്ടും തമാശയും കണ്ണീരും ഉൾപ്പെടെ മനുഷ്യരെ രസിപ്പിക്കാൻ വേണ്ടതെല്ലാം ടിവി നൽകുമെന്നായി. ഇതെല്ലാം കണ്ടു സിനിമ വെറുതെ നിന്നില്ല. പ്രോജക്റ്ററുകൾ മെച്ചപ്പെടുത്തിയും 70 എം.എം സ്‌ക്രീൻ കൊണ്ടുവന്നും ഡിജിറ്റൽ ശബ്ദ സംവിധാനങ്ങളേർപ്പെടുത്തിയും പിടിച്ചുനിന്നു. എന്നിട്ടും കുടുംബ പ്രേക്ഷകർ അകന്നു നിന്നപ്പോഴാണ് സിനിമ ശാലകൾ പുതിയ രൂപം കൈവരിച്ചത്. മൾട്ടിപ്ലക്‌സുകൾ വന്നതോടെ കുടുംബ പ്രേക്ഷകർ തിരികെ എത്തുകയും ചെയ്തു. പുതിയ നൂറ്റാണ്ട് പിറക്കുമ്പോൾ കോഴിക്കോട് അപ്‌സര പോലുള്ള മികച്ച തിയേറ്ററിൽ 25 രൂപയായിരുന്നു ബാൽക്കണിയിലിരുന്ന് സിനിമ കാണാനുള്ള നിരക്ക്. ഇപ്പോൾ കേരളത്തിലെ നഗരങ്ങളിലെ മൾട്ടിപ്ലക്‌സുകളിൽ മുന്നൂറ് രൂപ വരെ ഒരു വിഷമവുമില്ലാതെ കൊടുക്കാൻ കാണികൾ തയാർ. കുടുംബമൊന്നിച്ച് ഭക്ഷണം കഴിക്കാനുള്ള ഫുഡ് കോർട്ടുകളുടെ സാമീപ്യവും കുട്ടികൾക്ക് കളിസ്ഥലമുണ്ടെന്നതും പ്രദർശന ശാലകളെ ആകർഷകമാക്കി. ചലച്ചിത്ര മേഖലയ്ക്ക് ഇടക്കാലത്ത് വെല്ലുവിളിയാവുമെന്ന് കരുതിയിരുന്ന മലയാളത്തിലെ എന്റർടെയിൻമെന്റ് ന്യൂസ് ചാനലുകളുടെ വരെ നിലനിൽപ് സിനിമാധിഷ്ഠിത പ്രോഗ്രാമുകളെ ആശ്രയിച്ചായിരിക്കുന്നു. എന്നാൽ സിനിമയുടെ വിജയം പത്രങ്ങളുടെ വിലയിരുത്തലുകളെ കൂടി ആശ്രയിച്ചാണെന്നത് തുടരുകയും ചെയ്യുന്നു. കൊച്ചി ടൈംസ് ഓഫ് ഇന്ത്യയിൽ വാരം തോറും വരുന്ന ഗ്രേഡിംഗ് നോക്കി സിനിമ കാണാനിറങ്ങുന്നവരാണ് മധ്യ വർഗ കുടുംബങ്ങളിൽ ഭൂരിഭാഗവും. 
മമ്മുട്ടി-മോഹൻലാൽ ദ്വയങ്ങളെ കേന്ദ്രീകരിച്ച് നീങ്ങിയ മലയാള സിനിമയിൽ യുവതാരങ്ങൾക്ക് ഇടക്കാലത്ത് പ്രാധാന്യമേറി. അവരിൽ പലരുടേയും സിനിമകൾ കോടികളുടെ ക്ലബിൽ കയറി. ദിലീപായിരുന്നു അൽപം മുമ്പ് വരെ മുമ്പന്തിയിൽ. ഇപ്പോൾ മമ്മുട്ടിയുടെ മകൻ ദുൽഖറും സുകുമാരന്റെ മകൻ പൃഥ്വിരാജും ടൊവിനോ തോമസും കുഞ്ചാക്കോ ബോബനും ആസിഫ് അലിയും ശ്രീനിവാസന്റെ മക്കളും മറ്റും പുതിയ റെക്കോർഡുകൾ തകർക്കുകയാണ്. 
ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം സീതാരാമം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രം 50 കോടി ക്ലബിൽ എത്തി.ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ സീതാരാമം റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നേടാൻ കഴിഞ്ഞത്. സീതാരാമത്തിലൂടെ യുഎസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന മലയാളി താരം എന്ന റെക്കോർഡ് ദുൽഖർ സ്വന്തമാക്കി.   മലയാളം ഉൾപ്പെടെ മൂന്ന് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.  തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. 
കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായി എത്തിയ 'ന്നാ താൻ കേസ് കൊട്' റിലീസ് ചെയ്ത് ആറ് ദിവസം പിന്നിടുമ്പോൾ 25 കോടി ക്ലബ്ബിൽ ഇടം നേടി മുന്നേറുകയാണ്. ആദ്യ ദിനം തന്നെ ടൊവിനോയുടെ തല്ലുമാല നേടിയത് 3.55 കോടിയാണ്. കേരളത്തിലാകെ ആയിരത്തിലധികം ഷോകളാണ് ചിത്രത്തിനുണ്ടായിരുന്നത്. ടൊവിനോയുടെ കരിയർ ബെസ്റ്റ് ഓപ്പണിംഗുകളിൽ ഒന്ന് എന്ന് തന്നെയാണ് ഇതിനെ വിലയിരുത്തുന്നതും. തമിഴിൽ ആയിരത്തോളം സ്‌ക്രീനുകളിലാണ് കാർത്തിയുടെ പുതിയ ചിത്രമായ വിരുമൻ റിലീസ് ചെയ്തത്.  ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ആദ്യദിനത്തിൽ മാത്രം 14 കോടിയിൽ കൂടുതൽ കലക്ഷൻ കാർത്തിയുടെ ചിത്രത്തിന് നേടാനായി എന്നാണ് റിപ്പോർട്ടുകൾ. മലയാള താരങ്ങൾ തെലുങ്കിലെ മെഗാ ഹിറ്റുകളിലും സാന്നിധ്യമായിട്ടുണ്ട്. 
എന്നാൽ  കാര്യമായ ബോക്‌സോഫീസ് ചലനമൊന്നും ഉണ്ടാക്കാത്ത ഇൻഡസ്ട്രിയാണ് ബോളിവുഡ്. വമ്പൻ ചെലവിൽ പ്രതീക്ഷയുമായി വന്ന കങ്കണയുടെ ധാക്കഡ്, അക്ഷയ്കുമാറിന്റെ പൃഥ്വിരാജ് രൺബീർ കപൂറിന്റെ ഷംസേര എന്നീ ചിത്രങ്ങളെല്ലാം ബോക്‌സോഫീസിൽ ദുരന്തങ്ങളായിരുന്നു. ഇതിനിടയിൽ തെലുങ്ക് ചിത്രങ്ങളായ ആർആർആർ, പുഷ്പ, കന്നഡ ചിത്രമായ കെജിഎഫ് എന്നിവ വലിയ വിജയമാണ് ഹിന്ദിബെൽറ്റിൽ നേടിയത്. ബോളിവുഡിന്റെ ബോക്‌സോഫീസിലെ മോശം പ്രകടനം ആമിർഖാൻ ചിത്രത്തിലൂടെ മറികടക്കുമെന്നാണ് ബോളിവുഡ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന് ശേഷമുള്ള വലിയ ഇടവേളയ്ക്ക് ശേഷമെത്തുന്ന ആമിർ ചിത്രവും വലിയ ചലനമൊന്നും സൃഷ്ടിക്കാതെയാണ് കടന്നുപോകുന്നത്.
10 കോടിയോളമായിരുന്നു ലാൽ സിങ് ഛദ്ദയുടെ ആദ്യദിനത്തിലെ കലക്ഷൻ. രണ്ടാം ദിനത്തിൽ കലക്ഷനിൽ 40 ശതമാനം ഇടിവുണ്ടായതായി ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ വെള്ളിയാഴ്ച ആമിർ ചിത്രത്തിന്റെ 1300 ഷോകളാണ് റദ്ദാക്കിയത്. അക്ഷയ് കുമാർ ചിത്രത്തിന്റെ 1000 ഷോകളും റദ്ദാക്കി. ചോക്ലേറ്റ് ഖാൻമാരുടെ സിനിമകൾ വരുന്നതോടെ ബോളിവുഡും രക്ഷപ്പെടുമായിരിക്കും. 

Latest News