മുംബൈയില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്‌സും  കൂട്ടിയിടിച്ചു, 50 പേര്‍ക്ക് പരിക്കേറ്റു 

മുംബൈ-മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്‌സും കൂട്ടിയിടിച്ച് അപകടം. 50 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. ഇടിക്ക് പിന്നാലെ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി. സിഗ്‌നലിലെ പിഴവാണ് അപകടകാരണമെന്ന് പ്രാഥമിക വിവരം. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.
 

Latest News