Sorry, you need to enable JavaScript to visit this website.

സാമ്പത്തിക പ്രതിസന്ധി; അല്‍ജസീറ ദിനപത്രം ആസ്ഥാനം വാടകക്ക് നല്‍കുന്നു

റിയാദ്- സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ജസീറ ദിനപത്രം അതിന്റെ ആസ്ഥാനം വാടകക്ക് നല്‍കാന്‍ തീരുമാനിച്ചു. അല്‍അറബിയ ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്.
സൗദി അറേബ്യയിലെ പ്രമുഖ മാധ്യമശ്രേണിയിലേക്കുയര്‍ന്ന ഈ പത്രത്തിന്റെ ആസ്ഥാനം 1996 ല്‍ അന്നത്തെ റിയാദ് ഗവര്‍ണറായിരുന്ന സല്‍മാന്‍ രാജാവാണ് ഉദ്ഘാടനം ചെയ്തത്. സര്‍ക്കുലേഷന്‍ രംഗത്ത് ഏറ്റവും നല്ല മുന്നേറ്റമായിരുന്നു പത്രം നടത്തിയിരുന്നത്. കൃത്യമായ സര്‍ക്കുലേഷന്‍ വിവരങ്ങള്‍ ഒന്നാം പേജില്‍ കൊടുത്തിരുന്ന ആദ്യത്തെ അറബി പത്രവുമാണിത്.
എന്നാല്‍ മുന്‍കാലങ്ങളില്‍ കാര്യമായ നിക്ഷേപങ്ങളൊന്നുമുണ്ടായില്ലെന്നതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്.
സംഭവം നിര്‍ഭാഗ്യകരമാണെന്നും പത്രത്തിന്റെ അടച്ചുപൂട്ടലിലേക്ക് അത് നയിച്ചേക്കാമെന്നും പ്രമുഖ പത്രപ്രവര്‍ത്തകന്‍ മുഥ്‌ലഖ് അല്‍അനസി അഭിപ്രായപ്പെട്ടു. പത്രങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും സര്‍ക്കാറിന്റെ സഹായം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ എഡിഷന്‍ ഉള്ള പത്രങ്ങള്‍ക്ക് മാത്രമേ ഇനി നിലനില്‍പ്പുള്ളൂവെന്ന് കിംഗ് സൗദ് യൂണിവേഴ്‌സിറ്റി ജേര്‍ണലിസം പ്രൊഫസര്‍ തുര്‍ക്കി അല്‍അയാര്‍ അഭിപ്രായപ്പെട്ടു.

Latest News