Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യ @75 തനിമ ഓൺലൈൻ പ്രശ്‌നോത്തരി 21 ന് തുടങ്ങും

തനിമ ഭാരവാഹികൾ ദമാമിൽ വാർത്താ സമ്മേളനത്തിൽ.

ദമാം- ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികാഘോഷത്തിന്റെ ഭാഗമായി തനിമ സാംസ്‌കാരിക വേദി ദമാം സോൺ പ്രശ്നോത്തിരി, ചർച്ചാ സദസ്സ് തുടങ്ങി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 21 മുതൽ 31 വരെ നീണ്ട് നിൽക്കുന്ന ഓൺലൈൻ പ്രശ്നോത്തരിയിൽ പ്രവാസലോകത്തുള്ള മുഴുവൻ മലയാളികൾക്കും പങ്കെടുക്കാം. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഒന്നാം സമ്മാനം ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ, രണ്ടാം സമ്മാനം ടാബ്ലറ്റ്, മൂന്നാം സമ്മാനം സ്മാർട്ട് വാച്ച്, കൂടാതെ മറ്റു പ്രോത്സാഹന സമ്മാനങ്ങളുമുണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ +966530058920, 966581280593 എന്ന വാട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ.്  
ഇന്ത്യയുടെ ബഹുസ്വരതയും നാനാത്വവും സൗഹാർദാന്തരീക്ഷവും എന്ന ആശയം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന്റെ ആശങ്കകൾ ചർച്ച ചെയ്യുന്ന ചർച്ചാ സദസ്സും മറ്റു വൈവിധ്യമാർന്ന പരിപാടികളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ അംജദ്, ജോഷി ബാഷ, ബിനാൻ ബഷീർ, ഷബ്‌ന അസീസ് എന്നിവർ പങ്കെടുത്തു.

Latest News