Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹർത്താലിനു പിന്നിൽ ഭീകരവാദ  സ്വഭാവമുള്ള സംഘടനകളെന്നു ആര്യാടൻ

മലപ്പുറം- അപ്രഖ്യാപിത ഹർത്താലിനു പിന്നിൽ ഭീകരവാദ സ്വഭാവമുള്ള എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്. അക്രമ സമരങ്ങൾക്കെതിരെ മലപ്പുറത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ നേതൃധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹർത്താലിന്റെ മറവിൽ അക്രമം നടത്തിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യണം. സാമൂഹ്യ മാധ്യമങ്ങളെ കൂട്ടുപിടിച്ച് കലാപം സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമം. കോൺഗ്രസിനോ സി.പി.എമ്മിനോ സി.പി.ഐക്കോ മുസ്‌ലിം ലീഗിനോ അക്രമങ്ങളുമായി ബന്ധമില്ല. രാജ്യത്ത് എങ്ങനെ കലാപം സൃഷ്ടിക്കാമെന്ന് ആലോചിക്കുന്ന തീവ്രസ്വഭാവമുള്ള വർഗീയ സംഘടനകളാണ് അക്രമം അഴിച്ചുവിട്ടത്. ഈ വർഗീയത നാടിന് ആപത്താണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇനിയെങ്കിലും സർക്കാർ കർശന നടപടി സ്വീകരിക്കണം -ആര്യാടൻ പറഞ്ഞു. എം.ഐ. ഷാനവാസ് എംപി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി, ഡി.സി.സി, വിവിധ പോഷകസംഘടനാ ഭാരവാഹികൾ ധർണയിൽ പങ്കെടുത്തു.

Latest News