പോക്‌സോ കേസില്‍ കുടുക്കിയ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് ടിക് ടോക് താരം

തൃശൂര്‍-പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് മൊഴി നല്‍കിയ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് പ്രാശ്ചിത്തം ചെയ്തതായി പോക്‌സോ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ  ടിക് ടോക് താരം വിഘ്‌നേഷ് എന്ന് അമ്പിളി.
കേസ് കോടതിയിലാണെങ്കിലും എല്ലാം സെറ്റായെന്നാണ് അമ്പിളി പറയുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്‌നേഷ് കൃഷ്ണ(അമ്പിളി-19)യാണ് അറസ്റ്റിലായിരുന്നത്.
ഫോണിലൂടെയാണ് വിഘ്നേഷ് പെണ്‍കുട്ടിയുമായി പരിചയത്തിലായിരുന്നത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് വിഘ്നേഷിനെ അറസ്റ്റ് ചെയ്തിരുന്നത്.
40 ദിവസത്തിലധികം അമ്പിളി ജയിലില്‍ കിടന്നു. കേസ് കോടതിയില്‍ വിചാരണയിലാണ്.
ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ  അമ്പിളി ഇപ്പോള്‍ ഇരയെ വിവാഹം കഴിച്ചിരിക്കയാണ്.
ഒരു തെറ്റു പറ്റി പോയി..ആര്‍ക്കും തെറ്റു പറ്റാം..എന്നാല്‍ ഞാന്‍ തെറ്റ് തിരുത്തി. അവളെ വിവാഹം ചെയ്തു.. കേരളത്തിനു ഞാന്‍ മാതൃക ആണെന്നും വിഘ്‌നേഷ് എന്ന അമ്പിളി പറയുന്നു.

 

Latest News