ലുലു മാളിനെതിരായ ഹരജി തള്ളി, പൊതുതാല്‍പര്യ ഹരജി വ്യവസായമാക്കരുതെന്ന് ചീഫ് ജസ്റ്റിസ്

ന്യൂദല്‍ഹി- തീരദേശ പരിപാലന നിയമം ലംഘിച്ചാണ് തിരുവനന്തപുരം ലുലുമള്‍ പണിതതെന്ന് ആരോപിക്കുന്ന ഹരജി സുപ്രീംകോടതി തള്ളി. പരിശോധനയില്‍ മാളിന് ലഭിക്കേണ്ട അനുമതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹരജി തള്ളിയത്.

ഇത്തരം കേസുകളില്‍ പൊതു താല്‍പര്യ ഹരജി വ്യവസായം അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍വി രമണ ചൂണ്ടിക്കാട്ടി. തീരദേശ പരിപാലനനിയമം ലംഘിച്ചാണ് മാള്‍ പണിതതെന്നും ക്രമവിരുദ്ധമായിട്ടാണ് അനുമതി നല്‍കിയതെന്നുമാണ് ഹരജിക്കാരനായ എം.കെ സലീം പരാതിപ്പെട്ടിരുന്നത്.
ആക്കുളം കായല്‍, പാര്‍വതി പുത്തനാര്‍ കനാല്‍ എന്നിവയില്‍ നിന്നും ചട്ടപ്രകാരമുള്ള ദൂരം മാള്‍ പാലിക്കുന്നില്ലെന്ന് ഹരജിക്കാരന്‍ ബോധിപ്പിച്ചിരുന്നു. ഒന്നര ലക്ഷം ചതുരശ്ര മീറ്ററില്‍ അധികം വലുപ്പമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുവാന്‍ സംസ്ഥാന പരിസ്ഥിതി ആഘാത കമ്മിറ്റിക്ക് അനുവാദം ഇല്ലെന്നും കേന്ദ്ര സര്‍ക്കാരാണ് അനുമതി നല്‍കേണ്ടതെന്നും ഹരജിക്കാരന്‍ വാദിച്ചിരുന്നു.
പല ഘട്ടങ്ങളിലല്‍ നടത്തിയ പരിശോധകള്‍ക്ക് ശേഷം മാളിന് അനുമതി ലഭിച്ചിട്ടുണ്ടെല്ലോ എന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

 

Latest News