സോളര്‍ പീഡന പരാതിയില്‍ കെ.സി വേണുഗോപാലിനെ സി.ബി.ഐ ചോദ്യം ചെയ്തു

ന്യൂദല്‍ഹി- സോളാര്‍ കേസിലെ പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെ സി.ബി.ഐ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസമാണ് വേണുഗോപാലിനെ സിബിഐ ദല്‍ഹിയില്‍ വെച്ച് ചോദ്യം ചെയ്തത്. നേരത്തെ തിരുവനന്തപുരത്ത് വെച്ച് ചോദ്യം ചെയ്യാനാണ് തീരുമാനിച്ചതെങ്കിലും കെ.സി വേണുഗോപാലിന്റെ അഭ്യര്‍ഥന മാനിച്ചാണ് ദല്‍ഹിയിലാക്കിയത്.  2012 ല്‍ മന്ത്രിയായിരുന്ന എ.പി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.

2012 മെയ്് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. അന്വേഷണം നടത്തിയ പോലീസ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. പിന്നീട് അന്വേഷണം സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറി. അന്വേഷണ സംഘം മൂന്ന് തവണ പരാതിക്കാരിയില്‍ നിന്ന് മൊഴി എടുത്തിരുന്നു. വേണുഗോപാലിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെ കൈമാറിയതായും യുവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

 

Latest News