മൂന്നാം വിവാഹത്തിനു  ഒരുക്കത്തിനിടെ  വയനാട്ടുകാരന്‍ പിടിയില്‍

കല്‍പറ്റ- മൂന്നാം വിവാഹത്തിനുള്ള ഒരുക്കത്തിനിനിടെ  വയനാട്ടുകാരന്‍ പോലീസ് പിടിയിലായി. വയനാട് തരുവണ പുലിക്കാട് സ്വദേശി പപ്പടം അഷ്‌റഫിനെയാണ് വെള്ളമുണ്ട പോലീസ് തിരൂരില്‍നിന്നു അറസ്റ്റു ചെയ്തത്. തലപ്പുഴയില്‍ ഭാര്യയും മൂന്നു മക്കളുമുള്ള അഷ്‌റഫ് കൊണ്ടോട്ടിയില്‍നിന്നാണ് രണ്ടാം വിവാഹം കഴിച്ചത്. കൊണ്ടോട്ടിയില്‍നിന്നു സ്വര്‍ണവും പണവുമായി മുങ്ങിയ ഇയാള്‍ എടവണ്ണയില്‍ കാന്റീനില്‍ ജോലി ചെയ്യുന്നതിനിടെയാണ് മൂന്നാം വിവാഹത്തിനു ശ്രമിച്ചത്. സംശയം തോന്നി വധുവിന്റെ വീട്ടുകാര്‍ വെള്ളമുണ്ട പോലീസുമായി ബന്ധപ്പെട്ടതാണ് അഷ്‌റഫിന്റെ അറസ്റ്റില്‍ കലാശിച്ചത്. പോലീസ് വരുന്ന  വിവരം അറഞ്ഞ് അഷ്‌റഫ്  വെള്ളമുണ്ടയില്‍നിന്നു മുങ്ങിയെങ്കിലും പോലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു. അഷ്‌റഫിനെതിരേ തലപ്പുഴയിലും കൊണ്ടോട്ടിയിലും കേസുണ്ട്. കോടതില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 


 

Latest News