ഗോഡ്‌സെയുടെ ചിത്രവുമേന്തി ഹിന്ദുമഹാസഭയുടെ റാലി, വൈറലായി വീഡിയോ

മുസഫര്‍നഗര്‍- ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെയുടെ ചിത്രവുമായി അഖില ഭാരതീയ ഹിന്ദുമഹാസഭയുടെ തിരംഗ യാത്ര. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍നടന്ന യാത്രയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായാണ് തിരംഗ യാത്ര സംഘടിപ്പിച്ചതെന്നും ജില്ല മുഴുവന്‍ സഞ്ചരിച്ച യാത്രയില്‍ പ്രമുഖരായ എല്ലാ ഹിന്ദു നേതാക്കളും പങ്കെടുത്തുവെന്നും ഹിന്ദു മഹാസഭ നേതാവ് യോഗേന്ദ്ര വര്‍മ പറഞ്ഞു. യാത്രയില്‍ പല നേതാക്കളുടേയും ഫോട്ടോകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അതിലൊന്ന് മാത്രമാണ് ഗോഡ്‌സെയെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഗാന്ധിയുടെ നയങ്ങളാണ് വധിക്കാന്‍ ഗോഡ്‌സെയെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയെ വധിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള വധശിക്ഷ ഗോഡ്‌സെ ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ഹിന്ദു മഹാസഭ നേതാവ് കൂട്ടിച്ചേര്‍ത്തു.

 

Latest News