തെരുവുനായ്ക്കളുടെ വീഡിയോ പിടിക്കാനെത്തി കടിയേറ്റു

തൃശൂര്‍-തെരുവുനായ്ക്കളെ കുറിച്ച് ബോധവത്കരണ വീഡിയോ പകര്‍ത്താനെത്തിയ ആളെ തെരുവുനായ ആക്രമിച്ചു. മാളയ്ക്ക് സമീപമാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ മൈത്ര സ്വദേശി മോഹനന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.

തെരുവുനായ്ക്കളുടെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ചെയ്യുന്നതിനായി കുണ്ടൂര്‍ കടവിലാണ് മോഹനന്‍ എത്തിയത്. പിന്നാലെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്.

 

Latest News