Sorry, you need to enable JavaScript to visit this website.

സമുദായത്തെ സംരക്ഷിക്കാനാകാതെ എന്തു പദവി; രാജിവെച്ച് എം.എല്‍.എ

ജയ്പൂര്‍- വെള്ളപാത്രം തൊട്ടതിന് അധ്യാപകന്‍ ദളിത് വിദ്യാര്‍ഥിയെ അടിച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് എം.എല്‍.എ പനചന്ദ് മേഖ്‌വാള്‍ രാജിവെച്ചു. സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനാകാതെ എങ്ങനെ എം.എല്‍.എ ആയി തുടരാനാകുമെന്ന് ചോദിച്ചാണ് അദ്ദേഹം മുഖ്യമന്ത്രി അശോക് ഗെലോട്ടിന് രാജിക്കത്ത് അയച്ചത്.
സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പിന്നെ പദവിയില്‍ തുടരാന്‍ അവകാശമില്ല. തന്റെ മനഃസാക്ഷിയനുസരിച്ചാണ് രാജി നല്‍കുന്നതെന്നും പദവിയില്ലാതെ തന്നെ സമുദായത്തെ സേവിക്കാന്‍ സാധിക്കുമെന്നും ബാരന്‍-അത്രൂ മണ്ഡലത്തില്‍നിന്നുള്ള പ്രതിനിധിയായ പനചന്ദ് മെഖ് വാള്‍ പറഞ്ഞു.
രാജ്യം സ്വതന്ത്ര്യത്തിന്റെ 75 ാം വര്‍ഷികം ആഘോഷിക്കുമ്പോഴും ദളിതുകള്‍ക്കും മറ്റ് ദുര്‍ബലവിഭാഗങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്ന്  അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Latest News