മയക്കുമരുന്ന് ശേഖരവുമായി യുവാവ് അറസ്റ്റിൽ

അബഹ - മയക്കുമരുന്ന് ശേഖരവുമായി സൗദി യുവാവിനെ ജനറൽ ഡയറക്ടറേറ്റ് നർകോട്ടിക്‌സ് കൺട്രോൾ അസീറിൽ നിന്ന് അറസ്റ്റ് ചെയ്തു. യുവാവിന്റെ പക്കൽ 40 കിലോ ഹഷീഷും തോക്കും വെടിയുണ്ടകളും കണ്ടെത്തി. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറൽ ഡയറക്ടറേറ്റ് നർകോട്ടിക്‌സ് കൺട്രോൾ അറിയിച്ചു. 

Tags

Latest News