Sorry, you need to enable JavaScript to visit this website.
Wednesday , October   05, 2022
Wednesday , October   05, 2022

ചേരിവികസനം: ഖുവൈസ നിവാസികൾക്ക് നോട്ടീസ് നൽകുന്നു

ജിദ്ദ - ചേരിവികസന പദ്ധതിയുടെ ഭാഗമായി ദക്ഷിണ ജിദ്ദയിലെ ഖുവൈസ ഡിസ്ട്രിക്ട് നിവാസികൾക്ക് ചേരിവികസന കമ്മിറ്റി നോട്ടീസ് നൽകാൻ തുടങ്ങി. അടുത്ത മാസം നാലു മുതൽ ഖുവൈസയിൽ കെട്ടിടം പൊളിക്കൽ ജോലികൾ ആരംഭിക്കും. ഭക്ഷ്യകിറ്റ് വിതരണം, വീട്ടുസാധനങ്ങൾ നീക്കം ചെയ്യൽ, സ്ഥിരം പാർപ്പിട സേവനം, സ്ഥിരം പാർപ്പിടമോ നഷ്ടപരിഹാരമോ വിതരണം ചെയ്യുന്നതു വരെ താൽക്കാലിക താമസസൗകര്യം, നഷ്ടപരിഹാര വിതരണത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള സഹായങ്ങൾ എന്നിവ അടക്കമുള്ള സേവനങ്ങൾ ചേരിവികസന പദ്ധതിക്കു വേണ്ടി കുടിയൊഴിപ്പിക്കുന്ന കുടുംബങ്ങൾക്ക് നൽകുന്നുണ്ട്. 

Tags

Latest News