Sorry, you need to enable JavaScript to visit this website.

പൗരത്വ ഭേദഗതി ബില്‍ സഭയിലേക്ക് തിരിച്ചയച്ച് നേപ്പാള്‍ പസിഡന്റ്

കാഠ്മണ്ഡു- പൗരത്വ ഭേദഗതി ബില്‍ സഭയിലേക്ക് തിരിച്ചയച്ച് നേപ്പാള്‍ പ്രസിഡന്റ് ബിധ്യ ദേവി ഭണ്ഡാരി. ജനപ്രതിനിധി സഭയുടെ അവലോകനത്തിന് വേണ്ടിയാണ് പ്രസിഡന്റ് ബില്‍ തിരിച്ചയച്ചത്. 

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 113(3) പ്രകാരം പൗരത്വ നിയമ ഭേദഗതി ബില്‍ പുന:പരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതി ജനപ്രതിനിധി സഭയിലേക്ക് അയച്ചുവെന്ന് രാഷ്ട്രപതിയുടെ ഓഫീസ് വക്താവ് സാഗര്‍ ആചാര്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രസിഡന്റിന്റെ അനുമതിക്ക് അയക്കുന്നതിന് മുമ്പ് ബില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും അംഗീകരിച്ചിരുന്നു.

നേപ്പാള്‍ പൗരന്മാരെ വിവാഹം കഴിച്ച വിദേശ വനിതകള്‍ക്ക് ഉടന്‍ പൗരത്വത്തിന് യോഗ്യത നല്‍കുക, നേപ്പാളില്‍ താമസിക്കാത്ത നേപ്പാള്‍ പൗരന്മാര്‍ക്ക് എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹത നല്‍കുക എന്നിവയാണ് പുതിയ പൗരത്വ ഭേദഗതി ബില്ലില്‍ പറയുന്ന കാര്യങ്ങള്‍. ില്‍ പ്രസിഡന്റ് തിരിച്ചയച്ചതോടെ ബില്ലിലെ വകുപ്പുകള്‍ സംബന്ധിച്ച് ഒരു വിഭാഗം ജനങ്ങള്‍ സംശയമുന്നയിക്കുന്നുണ്ട്.

Latest News