Sorry, you need to enable JavaScript to visit this website.

ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്കൊഴികെ തങ്ങളുടെ കമ്പോളം തുറക്കാനുള്ള തീരുമാനവുമായി റഷ്യ

മോസ്‌കോ- യു. എസ് ഉള്‍പ്പെടെ തങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ ഏതാനും രാജ്യങ്ങള്‍ക്കൊഴികെ തങ്ങളുടെ കമ്പോളം തുറക്കാന്‍ റഷ്യയുടെ പദ്ധതി. നേരത്തെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായതോടെ തങ്ങളുടെ പണം പുറത്തേക്കൊഴുകാതിരിക്കാന്‍ റഷ്യ തങ്ങളുടെ കമ്പോളം അടച്ചിട്ടിരുന്നു. 

യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് ആഗോള സാമ്പത്തിക ക്രമത്തില്‍ നിന്ന് പുറത്താക്കിയതോടെ സ്വന്തം  സംവിധാനവുമായാണ് റഷ്യ മുമ്പോട്ട് പോയിരുന്നത്. തങ്ങളുടെ എതിരാളികുമായി യാതൊരു ബന്ധവും പുലര്‍ത്താതെയാണ് ഇതുവരെ തുടര്‍ന്നതെങ്കിലും ഉപരോധമേര്‍പ്പെടുത്താത്ത സൗഹൃദ രാഷ്ട്രങ്ങള്‍ക്കായി തങ്ങളുടെ കമ്പോളം തുറക്കാനാണ് പുടന്‍ പദ്ധതിയിടുന്നത്. 

തങ്ങള്‍ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തിയ യു എസ് പോലുള്ള രാജ്യങ്ങള്‍ ഒഴികെ മറ്റു രാഷ്ട്രങ്ങളെ റഷ്യ േ്രടഡിങിന് ക്ഷണിച്ചിട്ടുണ്ട്. യു എസും സഖ്യകക്ഷികളും ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ പങ്കുചേരാത്ത അന്താരാഷ്ട്ര രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ക്കായി ഡെബ്റ്റ് സെക്യൂരിറ്റികളില്‍ ട്രേഡിങ് നടത്താന്‍ മോസ്‌കോ എക്സ്ചേഞ്ച് അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും സൗഹൃദ രാജ്യങ്ങളല്ലാത്തവയ്ക്ക് ഇപ്പോഴത്തെ ഇളവ് ബാധകമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

യു എസ്, യൂറോപ്യന്‍ യൂണിയന്‍, നാറ്റോ അംഗരാജ്യങ്ങള്‍ തുടങ്ങിയവയാണ് റഷ്യയ്ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. യുക്രെയ്ന്‍ അധിനിവേശത്തോടെ അമേരിക്കയും നാറ്റോ അംഗരാജ്യങ്ങളില്‍ പലരും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറക്കുകയും റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

Latest News