Sorry, you need to enable JavaScript to visit this website.

പോലീസ് വിളിച്ചപ്പോള്‍ ഫോണ്‍ സുഹൃത്തിനു കൈമാറി, സൗദിയില്‍ വിദേശിക്കുണ്ടായ ദുരനുഭവം

തുറൈഫ്- പോലീസ് വിളിച്ചപ്പോള്‍ ഫോണ്‍  സൂഹൃത്തിനു കൈമാറിയതും ജീപ്പിനടുത്തേക്ക് ചെല്ലാന്‍ മടിച്ചതും വിദേശ തൊഴിലാളിക്ക് വിനയായി. നാലര മണിക്കൂര്‍ പോലീസ് സ്‌റ്റേഷനില്‍ തങ്ങി, അര്‍ധരാത്രിയോടെ സൂപ്പര്‍ വൈസര്‍ എത്തിയ ശേഷമാണ് താമസസ്ഥലത്തേക്ക് മടങ്ങാനായത്.
നഗരത്തിലെ സൂഖ് ആമില്‍ കട ത്തിണ്ണയില്‍ ഇരുന്നു മൊബൈല്‍ ഫോണ്‍ നോക്കിയിരുന്ന തെഴിലാളിയെയാണ് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം വിളിച്ചത്. വെള്ളിയാഴ്ച്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.


മൊബൈല്‍ ഫോണ്‍ നോക്കികൊണ്ടിരിക്കെ,  ജീപ്പ് നിര്‍ത്തി അടുത്തേക്ക് വരാന്‍ പോലീസ് വിളിക്കുകയായിരുന്നു. വിദേശതൊഴിലാളി  പത്ത് മീറ്റര്‍ അപ്പുറത്ത് നില്‍ക്കുകയായിരുന്ന സുഹൃത്ത് വശം ഫോണ്‍ കൊടുത്തു ഏല്‍പിച്ച ശേഷമാണ് പോലീസിനിടുത്തേക്ക് വന്നത്.  പോലീസിന്റെ ചോദ്യങ്ങള്‍ക്ക് ശരിയായി ഉത്തരം പറയാന്‍ സാധിച്ചതുമില്ല.  പോലീസ് ജീപ്പില്‍ കയറാന്‍ വിസമ്മതിക്കുകയും ചെയ്തു.


തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ചു ജീപ്പില്‍ കയറ്റി. കൂട്ടുകാരനെയും കയറ്റി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോയി.ഫോണുകള്‍  പരിശോധന നടത്തിയെങ്കിലും നിയമ വിരുദ്ധമായി ഒന്നും  കണ്ടെത്താന്‍ കഴിഞ്ഞില്ല.
നഗരസഭാ ജീവനക്കാരനായ റൂഹുലെന്ന ബംഗ്ലാദേശിക്കാണ് പോലീസിനെ അവഗണിച്ചത് വിനയായത്.  നഗരസഭയില്‍ ഇദ്ദേഹത്തിന്റെ സൂപ്പര്‍ വൈസര്‍ സംഭവം അറിഞ്ഞു പോലീസ് സ്‌റ്റേഷനിലെത്തി അധികൃതരോട് സംസാരിച്ച ശേഷമാണ് റൂഹുലിനേയും സുഹൃത്തിനേയും വിട്ടയച്ചത്.  നാലര മണിക്കൂര്‍ പോലീസ് സ്‌റ്റേഷനില്‍ കഴിച്ചു കൂട്ടി അര്‍ദ്ധ രാത്രി കഴിഞ്ഞാണ് ഇരുവരും പുറത്തിറങ്ങിയത്.
 

 

Latest News