സവര്‍ക്കര്‍ ബോര്‍ഡിനെ ചൊല്ലി സംഘര്‍ഷം; ലാത്തിച്ചാര്‍ജ്, നിരോധനാജ്ഞ

ശിവമോഗ- കര്‍ണാടകയിലെ ശിവമോഗയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് 144 പ്രഖ്യാപിച്ചു. അമീര്‍ അഹ്്മദ് സര്‍ക്കിളിലെ വി.ഡി. സവര്‍ക്കറുടെ ബോര്‍ഡ് നീക്കം ചെയ്യാന്‍  ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. സവര്‍ക്കറുടെ ബാനറുകള്‍ നീക്കം ചെയ്ത് ടിപ്പു സുല്‍ത്താന്റെ പോസ്റ്റര്‍ പതിക്കാന്‍ ടിപ്പു അനുയായികള്‍ ശ്രമിച്ചുവെന്നാണ് ആരോപണം. സംഘര്‍ഷത്തിനിടയിലെ# ധരം സിംഗ് എന്നയാളെ മുസ്ലിം യുവാക്കള്‍ കുത്തിപ്പിരക്കേല്‍പിച്ചതായും പോലീസ് പറയുന്നു.
 മംഗളൂരുവിലെ സൂറത്കല്‍ ജംഗ്ഷനില്‍ സര്‍ക്കിളിന്റെ പേരുമാറ്റി സ്ഥാപിച്ച സവര്‍ക്കര്‍ ബാനര്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ടി മാറ്റിയിരുന്നു. എസ്.ഡി.പി.ഐ സൂറത്കല്‍ യൂനിറ്റാണ് എതിര്‍പ്പുമായി പോലീസിനെ സമാപിച്ചത്. തുടര്‍ന്ന് കോര്‍പറേഷന്‍ കമ്മീഷണര്‍ അക്ഷയ് ശ്രീധര്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് അധികൃകതര്‍ ബാനര്‍ നീക്കം ചെയ്യുകയായിരുന്നു.

 

Latest News