മുകേഷ് അംബാനിയെ ഭീഷണിപ്പെടുത്തിയയാള്‍ ദല്‍ഹിയില്‍ പിടിയില്‍, സുരക്ഷ കൂട്ടി

മുംബൈ- മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന ഭീഷണി ഫോണ്‍ കോള്‍ ലഭിച്ച സംഭവത്തില്‍ പോലീസ് പിടിയിലായത് 56 കാരന്‍. വിഷ്ണു ഭൗമിക് എന്നയാളെയാണ് മുംബൈയിലെ ദഹിസര്‍ സബര്‍ബില്‍നിന്നു പോലീസ് പിടികൂടിയത്. ഇയാളെ ഡിബി മാര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ 10.30 മുതലാണ് റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ ഭീഷണി കോള്‍ എത്തിയത്. എട്ട് കോളുകളാണ് വന്നത്.  വിളിച്ച ആള്‍ മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി്. ആശുപത്രിയിലെ പതാക ഉയര്‍ത്തല്‍ ചടങ്ങ് കഴിഞ്ഞതിന് പിന്നാലെയാണ് കോളുകള്‍ വന്നതെന്ന് പ്രസ്താവനയില്‍ ആശുപത്രി സി.ഇ.ഒ ഡോ. തരംഗ് ജിയാന്‍ചന്ദാനി പറയുന്നു.

താന്‍ തീവ്രവാദിയാണെന്നും, മുകേഷ് അംബാനിയെയും കുടുംബത്തെയും കാണിച്ചുകൊടുക്കുമെന്നും വിളിച്ചയാള്‍ പറഞ്ഞു. ഭീഷണി സന്ദേശം എത്തിയതോടെ മുകേഷ് അംബാനിക്കും കുടുംബത്തിനുമുള്ള സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് മുംബൈ പൊലീസിലെ ഉന്നതന്‍ പറഞ്ഞു. അംബാനിയുടെ വസതിയായ ആന്റിലിയയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നടപടി തുടങ്ങിയതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

 

Latest News