കൊച്ചിയിൽ വീടിന്  തീപ്പിടിച്ച് സ്ത്രീ മരിച്ചു

കൊച്ചി- കൊച്ചിയിൽ വീടിന് തീപ്പിടിച്ച് സ്ത്രീ മരിച്ചു. തീപ്പിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ പുഷ്പവല്ലി (57) ആണ് മരിച്ചത്. എറണാകുളം സൗത്ത് അറ്റ്‌ലാന്റിസ് ജംഗ്ഷന് സമീപത്തെ വീട്ടിലാണ് തീപ്പിടുത്തമുണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. തീപ്പിടിത്തമുണ്ടായപ്പോൾ പുഷ്പവല്ലി വീട്ടിനുള്ളിലായിരുന്നു. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പുഷ്പവല്ലിയുടെ വീട്ടിൽനിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടെന്നും ഓടിയെത്തിയപ്പോഴേക്കും കട്ടിലിൽ കിടന്ന പുഷ്പവല്ലിയുടെ ശരീരത്തിൽ തീ ആളിപ്പടർന്നതാണ് കണ്ടതെന്നും അയൽവാസി പറഞ്ഞു.
 

Latest News