ന്യൂദല്‍ഹി- ബൈക്കില്‍ ബൈക്കിടിച്ച് നിലത്തുവീഴ്ത്തിയ ശേഷം 40 കാരനായ വസ്തു വില്‍പനക്കാരനെ വെടിവെച്ചുകൊന്നു.ദല്‍ഹിയിലെ ജാമിഅ നഗറില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സി.സി.ടി.വിയില്‍ പതിഞ്ഞു. ദൃശ്യങ്ങള്‍ പരിശോധിച്ച് കൊലയാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
മോട്ടോര്‍ സൈക്കിളില്‍ നൂര്‍ നഗറിലെത്തിയ കൊലയാളികള്‍ ബൈക്കില്‍ വരികയായിരുന്ന വാസിഫ് സത്താര്‍ ഗാസിയെ
ഇടിച്ച് നിലത്തിട്ട ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നു.
മോട്ടോര്‍ സൈക്കിളില്‍നിന്നിറങ്ങിയ ഒരാള്‍ തോക്ക് പുറത്തെടുത്ത് നിറയൊഴിച്ച ശേഷം മറ്റുള്ളവരോടൊപ്പം രക്ഷപ്പെടുകയായിരുന്നു.
കൊലപാതകത്തിനു പിന്നിലുള്ള കാരണം അറിവായിട്ടില്ലെന്നും കൊലക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.
On Camera, Delhi Property Dealer's Bike Rammed, Shot Dead Point Blank https://t.co/FqcRxBDI3K pic.twitter.com/D49eyd3go2
— Zyite (@ZyiteGadgets) August 15, 2022






