Sorry, you need to enable JavaScript to visit this website.

പൂട്ടിയിടാന്‍ അധികൃതര്‍, രക്ഷപ്പെടാന്‍ ജനക്കൂട്ടം; വൈറലായി ഒരു വീഡിയോ

ബെയ്ജിംഗ്- ചൈനയില്‍ അധികൃതര്‍ ക്വാറന്റൈനിലാക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോപ്പിംഗിനെത്തിയവര്‍ രക്ഷപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ചൈനയിലെ ഷാങ്ഹായിയില്‍ ഒരു ഐകിയ സ്‌റ്റോറിലാണ് സംഭവം.
ഷൂയി ഡിസ്ട്രിക്ടില്‍ ഐക്കിയയിലെത്തിയ ഒരാള്‍ കോവിഡ് രോഗിയുമായി അടുത്ത സമ്പര്‍ക്കത്തിലായ ആളാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ എല്ലാവരേയും അടച്ചിടാന്‍ തീരുമാനിച്ചതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യം തുടരുന്ന സീറോ കോവിഡ് നയത്തിന്റെ ഭാഗമായി ഈ വര്‍ഷാദ്യം രണ്ടു മാസം ഷാങ്ഹായിയില്‍ അധികൃതര്‍ കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഐക്കിയ സ്റ്റോറിന്റെ വാതിലടക്കാന്‍ ഗാര്‍ഡുകള്‍ ശ്രമിക്കുന്നതും അകത്തുള്ള ജനങ്ങള്‍ ബലമായി തുറക്കുന്നതുമാണ് വീഡിയോയിലുള്ളത്.

 

Latest News