Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഷാജഹാനെ കൊന്നവര്‍ ഇപ്പോള്‍ ആര്‍.എസ്.എസില്‍- സി.പി.എം 

പാലക്കാട്-  സി പി ഐ എം ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ കൊലപ്പെടുത്തിയത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് എന്ന ബി.ജെ.പി ആരോപണം തള്ളി പാലക്കാട് സി പി ഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. കൊലയാളി സംഘത്തില്‍പ്പെട്ട ശബരീഷ്, അനീഷ് എന്നിവര്‍ മുന്‍പ് പാര്‍ട്ടി അനുഭാവികളായിരിക്കാം എന്നും എന്നാല്‍ ഇപ്പോള്‍ ആര്‍ എസ് എസിലാണെന്നും അദ്ദേഹം പറഞ്ഞു. കൊലയാളി സംഘാംഗങ്ങള്‍ നേരത്തെ തന്നെ സി പി ഐ എം വിട്ടവരാണ് എന്നും ഇവര്‍ ആര്‍ എസ് എസിന്റെ സജീവ പ്രവര്‍ത്തകരാണ് എന്നും അദ്ദേഹം ആരോപിച്ചു. എത്രയോ വര്‍ഷം മുന്‍പ് പാര്‍ട്ടി വിട്ടവരാണ് അനീഷും ശബരിയും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ എസ് എസാണ് ഇവര്‍ക്ക് സഹായം നല്‍കി വന്നത് എന്നും ഇ എന്‍ സുരേഷ് ബാബു ആരോപിച്ചു. പാലക്കാട് ശ്രീനിവാസന്‍ കൊല്ലപ്പെട്ടപ്പോള്‍ വിലാപയാത്രയില്‍ പങ്കെടുത്തവരാണ് ഇവര്‍. കഴിഞ്ഞ ദിവസം രക്ഷാബന്ധന്‍ ചടങ്ങിലും പങ്കെടുത്തിരുന്നു. പിന്നെങ്ങിനെയാണ് ഇവര്‍ സി പി ഐ എം പ്രവര്‍ത്തകരാണ് എന്ന് പറയുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷാജഹാനെ തന്നെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയത് എന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

 


 

Latest News