Sorry, you need to enable JavaScript to visit this website.

സ്വാതന്ത്ര്യദിനത്തില്‍ ഓഫറുമായി കൊച്ചി  മെട്രോ,   ഏതു സ്‌റ്റേഷനിലേക്കും പത്തുരൂപ 

കൊച്ചി-  'ആസാദി കാ അമൃത് മഹോത്സ'വിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ഓഗസ്റ്റ് 15ന് 'ഫ്രീഡം ടു ട്രാവല്‍ ഓഫര്‍' ഒരുക്കി കൊച്ചി മെട്രോ. തിങ്കളാഴ്ച കൊച്ചി മെട്രോയില്‍ പത്ത് രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് കെഎംആര്‍എല്‍ സ്വാതന്ത്ര്യദിന സമ്മാനമായി യാത്രക്കാര്‍ക്ക് നല്‍കുന്നത്. ഇന്ന് രാവിലെ 6 മണി മുതല്‍ രാത്രി പതിനൊന്ന് മണി വരെ ഏത് സ്‌റ്റേഷനിലേക്കുമുള്ള ഏത് ടിക്കറ്റിനും പത്ത് രൂപ നല്‍കിയാല്‍ മതിയാകും. ക്യൂആര്‍ ടിക്കറ്റുകള്‍ക്കും കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും.രാജ്യം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിലാണ് കൊച്ചി മെട്രോ ഇളവ് പ്രഖ്യാപിച്ചത്.
 

Latest News