ഒലയുടെ ഇലക്ട്രിക് കാര്‍ വരുന്നു;  ഒറ്റ ചാര്‍ജിംഗില്‍ 500 കി.മി ഓടും

മുംബൈ- രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഓഗസ്റ്റ് 15ന് തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ഒല. ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 500 കി.മി വരെ കാര്‍ സഞ്ചരിക്കുമെന്നാണ്  റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും സ്‌പോര്‍ട്ടിയസ്റ്റ് കാറായിരിക്കും ഇതെന്ന് ഒല ഇലക്ട്രിക്കലിന്റെ സിഇഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. സെഡാന്‍ മോഡലിലായിരിക്കും വാഹനം പുറത്തിറങ്ങുന്നത്. സ്‌റ്റൈലിന് ഊന്നല്‍ നല്‍കുന്ന മോഡലില്‍ ഹെഡ്‌ലാമ്പുകളും ബോണറ്റിന് കുറുകെയായി സ്ട്രിപ്പും നല്‍കിയിരിക്കും.
 

Latest News