ഓക്‌സിജന്‍ തീര്‍ന്നതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ രോഗി മരിച്ചു

പത്തനംതിട്ട-ഓക്സിജന്‍ സിലിണ്ടര്‍ കാലിയായതിനെ തുടര്‍ന്ന് രോഗി ആംബുലന്‍സില്‍ മരിച്ചു. വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് 67 വയസുള്ള രാജന്‍ ആംബുലന്‍സില്‍ മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ അനുവദിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്നാണ് രാജനെ തിരുവല്ല താലൂക്ക്ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് ഡോക്ടര്‍ റഫറന്‍സ് ചെയ്തിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സിലെ ഓക്സിജന്‍ സിലിണ്ടര്‍ കാലിയായതിനെ തുടര്‍ന്നാണ് രോഗി മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
തകഴിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാമെന്ന്  ബന്ധുക്കള്‍ പറഞ്ഞെങ്കിലും അതിന് ആംബുലന്‍സ് ഡ്രൈവര്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

 

Latest News