Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കെ.ടി ജലീല്‍ നിയമസഭാംഗത്തിന്റെ  പെരുമാറ്റച്ചട്ടവും ലംഘിച്ചു

തിരുവനന്തപുരം-  കശ്മീരിനെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ കെ.ടി. ജലീല്‍, എം.എല്‍.എ. എന്ന നിലയിലും പെരുമാറ്റച്ചട്ടം ലംഘിച്ചു. ജലീലിനെതിരേ പരാതി വന്നാല്‍ സ്പീക്കര്‍ക്ക് നേരിട്ട് നടപടിയെടുക്കാം. അല്ലെങ്കില്‍ പരാതി അവകാശലംഘനവും പെരുമാറ്റച്ചട്ടവും സംബന്ധിച്ച സമിതിയുടെ പരിഗണനയ്ക്ക് വിടാം.
അംഗങ്ങള്‍ ഉന്നത ധാര്‍മികനിലവാരവും അന്തസ്സും മാന്യതയും പുലര്‍ത്തണമെന്നാണ് പൊതുവായ ചട്ടം. നിയമസഭാ സമിതികളുടെ യാത്രകള്‍ക്ക് ബാധകമായ ചട്ടങ്ങളും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സന്ദര്‍ശനത്തിനിടെ ആക്ഷേപകരവും വിമര്‍ശനം ഉയരുന്നതുമായ കാര്യങ്ങളില്‍ അംഗങ്ങള്‍ വ്യാപരിക്കരുത്. എന്നാല്‍ പ്രവാസിക്ഷേമസമിതിയുടെ യാത്രയ്ക്കിടെയാണ് ജലീല്‍ കശ്മീരിനെപ്പറ്റി വിവാദ പരാമര്‍ശം നടത്തിയത്.
ഭരണഘടനയിലെ മൗലിക കര്‍ത്തവ്യങ്ങളെക്കുറിച്ച് അംഗങ്ങള്‍ക്ക് ആദരം വേണം, രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും ചോദ്യം ചെയ്യാന്‍ പാടില്ല എന്നീ ചട്ടങ്ങളുടെ ലംഘനമായും ജലീലിന്റെ പ്രവൃത്തി കണക്കാക്കപ്പെടാം. അംഗം കുറ്റം ചെയ്തതായി ബോധ്യപ്പെട്ടാല്‍ പലതലത്തിലുള്ള ശാസനകള്‍മുതല്‍ സസ്‌പെന്‍ഷനും അംഗത്വം പിന്‍വലിക്കുന്നതും അടക്കമുള്ള നടപടികള്‍ കൈക്കൊള്ളാം
 

Latest News