VIDEO ബുള്‍ഡോസറില്‍ മോഡി, യോഗി ചിത്രങ്ങള്‍; അമേരിക്കയില്‍ ഹിന്ദുത്വവാദികളുടെ മാര്‍ച്ച്

ന്യൂജഴ്‌സി-ലോകത്തെമ്പാടും ഇന്ത്യക്കാര്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ അമേരിക്കയിലെ ന്യൂജഴ്‌സയില്‍ ഹിന്ദുത്വവാദികള്‍ മാര്‍ച്ച് നടത്തിയത് ബുള്‍ഡോസറുമായി.
പ്രധാനമന്ത്രി നേരന്ദ്ര മോഡി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ ഫോട്ടോകളും ബുള്‍ഡോസറില്‍ സ്ഥാപിച്ചിരുന്നു.
അനധികൃതമെന്ന് ആരോപിച്ച് ഇന്ത്യയില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വീടുകളും ജീവിതോപാധികളും തകര്‍ക്കുന്നത് ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ന്യൂജഴ്‌സിയിലെ എഡിസണില്‍ ബുള്‍ഡോസര്‍ മാര്‍ച്ച് നടത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വ്യാപക വിമര്‍ശം ഉയര്‍ന്നു.
മുസ്ലിം വീടുകളും ജീവിതോപാധികളും തകര്‍ക്കുന്നതിന് ബി.ജെ.പി സര്‍ക്കാര്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ ഉപയോഗിച്ചാണ് എഡിസണില്‍ ഹിന്ദു വലതുപക്ഷക്കാര്‍ മാര്‍ച്ച് നടത്തിയിരിക്കുന്നതെന്ന് ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ ട്വീറ്റ് ചെയ്തു.
മുസ്ലിംകളായാലും ക്രൈസ്തവരായാലും നമ്മളല്ലെ മനുഷ്യരാണെന്നും എല്ലാവരേയും ഒന്നായി കാണണമന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് പ്രതികരിച്ചു. ഇവരുടെ വിദ്വേഷം ഒരിക്കലും പരിഹരിക്കാവുന്നതല്ലെന്നും കൂടുതല്‍ മെച്ചപ്പെട്ടത് പ്രതീക്ഷിക്കാനാവില്ലെന്നും മറ്റൊരാള്‍ കുറിച്ചു. ഇതിനു അനുമതി നല്‍കിയവര്‍ രാജിവെച്ച് നിയമനടപടികള്‍ നേരിടണമെന്ന് ഒരാള്‍ ആവശ്യപ്പെട്ടു.നാണംകെട്ട ലജ്ജകരമായ കാഴ്ചയാണ് കണ്ടെതന്ന് ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി.   

 

Latest News