ഈജിപ്ഷ്യന്‍ ചർച്ചിലെ അഗ്നിബാധ: സൗദി അനുശോചിച്ചു

റിയാദ്-ഈജിപ്തിലെ അബു സൈഫീൻ ചർച്ചിലുണ്ടായ അഗ്നിബാധയിൽ സൗദി അറേബ്യ ദുഖം രേഖപ്പെടുത്തി. തീപിടുത്തത്തിൽ ചർച്ചിലെ പുരോഹിതൻ ഉൾപ്പെടെ 41 പേർ മരിക്കുകയും ചെയ്തിരുന്നു. സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഈജിപ്ത്യൻ സർക്കാറിനോടും ഈജിപ്ത്യൻ ജനതയോടുമുള്ള സൗദി അറേബ്യയുടെ അനുശോചനവും അറിയിച്ചു. പരിക്കേറ്റവർ വളരെ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും  മന്ത്രാലയത്തിന്റെ കുറിപ്പിൽ പറയുന്നു.
 

Tags

Latest News