അബഹയില്‍ അല്‍ബൈക് ഉദ്ഘാടനം ചെയ്തു 

അബഹ- അബഹയില്‍ അല്‍ബൈക്കിന്റെ ശാഖ അസീര്‍ ഗവര്‍ണര്‍ പ്രിന്‍സ് തുര്‍ക്കി ബിന്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. 2022 അബഹ ഫെസ്റ്റിവലിന്റെ ഭാഗമായാണ് അല്‍ബൈക്ക് തുറന്നത്. അല്‍ബൈക്കിന്റെ പുതിയ ശാഖ തുറക്കല്‍ വഴി പ്രവിശ്യയില്‍ നിക്ഷേപത്തിന് കുടുതല്‍ ആവേശം പകരുമെന്ന് ഗവര്‍ണര്‍ പ്രത്യാശിച്ചു. ഉപഭോക്താക്കള്‍ക്ക് ഓര്‍ഡറുകള്‍ പെട്ടെന്ന് ലഭിക്കാന്‍ വാഹനങ്ങള്‍ക്ക് അഞ്ച് ട്രാക്കുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

Tags

Latest News