Sorry, you need to enable JavaScript to visit this website.

സൗദി വിപണിയിലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡര്‍ സുരക്ഷിതം

റിയാദ്- സൗദി അറേബ്യന്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ ആരോഗ്യപരമായി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു. കാന്‍സറിന് കാരണമായേക്കാവുന്ന ആസ്ബറ്റോസ് ഈ പൗഡറില്‍ അടങ്ങിയിട്ടില്ലെന്നും ഏല്ലാ പ്രവിശ്യകളില്‍ നിന്നും ഇതിന്റെ സാമ്പിളുകള്‍ പരിശോധിച്ചതാണെന്നും അതോറിറ്റി അറിയിച്ചു.
2023 ഓടെ ടാല്‍ക്കം അധിഷ്ടിത ബേബി പൗഡറിന്റെ വില്‍പന ആഗോള തലത്തില്‍ അവസാനിപ്പിക്കുമെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിയമപ്രശ്‌നങ്ങള്‍ മൂലം യുഎസില്‍ രണ്ട് 
വര്‍ഷത്തോളമായി ഇതിന്റെ വില്‍പന അവസാനിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ആഗോളതലത്തില്‍ ടാല്‍ക്കം അധിഷ്ടിത ബേബി പൗഡര്‍ വില്‍പന നിര്‍ത്തുന്നതായി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി ധാന്യപ്പൊടികൊണ്ട് നിര്‍മിക്കുന്ന ബേബി പൗഡറാകും വിപണിയിലെത്തുക.
എല്ലാ ചെക്ക് പോസ്റ്റുകളിലും സാമ്പിളുകള്‍ പരിശോധിച്ച ശേഷമാണ് വിദേശ ഉല്‍പന്നങ്ങള്‍ സൗദിയിലെത്തുന്നത്. സൗദി വിപണിയിലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉല്‍പന്നങ്ങളുടെ സാമ്പിള്‍ പരിശോധനയില്‍ ഹാനികരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും നിരീക്ഷണം തുടരുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു.

Tags

Latest News