വെന്റിലേറ്റര്‍ ഒഴിവാക്കി, റുഷ്ദി സംസാരിക്കുന്നു; ആരോപണം നിഷേധിച്ച് യുവാവ്

ന്യൂയോര്‍ക്ക്-കത്തിക്കുത്തേറ്റതിനെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്ന വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ വെന്റിലേറ്റര്‍ നീക്കി.
വെന്റിലേറ്റര്‍ ഒഴിവാക്കിയതിനു പിന്നാലെ സല്‍മാന്‍ റുഷ്ദി സംസാരിച്ചു തുടങ്ങിയതായും ആശുപത്രി പ്രസിഡന്റ് പറഞ്ഞു. റുഷ്ദിയുടെ ഏജന്റ് ആന്‍ഡ്ര്യൂ വയ്‌ലിയും ചികിത്സയിലെ പുരോഗതി സ്ഥിരീകരിച്ചു.
മുന്‍കൂട്ടി ആസൂത്രണം ചെയ്ത കുറ്റകൃത്യമാണെന്ന് പ്രോസിക്യൂട്ടര്‍ ആരോപിച്ചതിനു പിന്നാലെ അറസ്റ്റിലായ 24 കാരന്‍ ഹാദി മാതര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. കൊലപ്പെടുത്താനോ ആക്രമിക്കാനോ ശ്രമിച്ചിട്ടില്ലെന്നാണ് യുവാവിന്റെ വാദം.
റുഷ്ദിക്ക് കഴുത്തിലും വയറിലുമായി പത്ത് കുത്തേറ്റതായി പ്രോസിക്യൂട്ടര്‍മാര്‍ ന്യൂയോര്‍ക്ക് കോടതിയില്‍ പറഞ്ഞു.
അറസ്റ്റിലായ യുവാവ് ശിയാ തീവ്രവാദിയാണെന്ന് ഇയാളുടെ സോഷ്യല്‍ മീഡിയ കാണിക്കുന്നു.


ഹിന്ദുരാഷ്ട്ര ഭരണഘടനയുടെ കരട് തയാറാക്കി; മുസ്ലിംകള്‍ക്കും ക്രൈസ്തവര്‍ക്കും വോട്ടവകാശമില്ല

VIDEO ഒന്നര മിനിറ്റില്‍ ഇ-റിക്ഷാ ഡ്രൈവറെ 17 തവണ മുഖത്തടിച്ചു; സ്ത്രീ അറസ്റ്റില്‍

 

Latest News