കൊച്ചിയില്‍  ഒരാളെ കുത്തിക്കൊന്നു, രണ്ടുപേര്‍ക്ക് പരിക്ക്

കൊച്ചി- കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു, രണ്ട് പേര്‍ക്ക് പരിക്ക് ഏറ്റു. കളത്തിപറമ്പ് റോഡില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ ആണ് കൊലപാതകം . വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കുത്തേറ്റു മരിച്ചത് . അരുണ്‍ എന്നയാള്‍ക്ക് ആണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ ആണ് സംഭവം .
ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് സംഘര്‍ഷമുണ്ടായത്. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ശ്യാമിന് കുത്തേറ്റതെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. നെഞ്ചില്‍ കുത്തേറ്റ ശ്യാം സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചെന്നാണ് പോലീസ് പറയുന്നത്.
സംഘര്‍ഷത്തില്‍ പരിക്കേറ്റ വരാപ്പുഴ സ്വദേശി അരുണ്‍ ചികിത്സയില്‍ തുടരുകയാണ്. കുത്തേറ്റ ഒരാള്‍ ആശുപത്രിയില്‍ നിന്നും കടന്നുകളഞ്ഞെന്നും സൂചനയുണ്ട്. കാക്കി ഷര്‍ട്ടിട്ട ഒരാളാണ് യുവാക്കളെ കുത്തിയതെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. യുവാക്കളെ കുത്തിയ ശേഷം അക്രമി കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. 
 

Latest News