മന്ത്രിയുടെ റൂട്ട് മാറ്റിയതിന് സസ്‌പെന്‍ഡ് ചെയ്ത പോലീസുകാരന് മുഖ്യമന്ത്രിയുടെ മെഡല്‍

തിരുവനന്തപുരം- വ്യവസായ മന്ത്രി പി. രാജീവിന്റെ യാത്രാ റൂട്ട് മാറ്റിയതിന് സസ്‌പെന്‍ഡ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. ഗ്രേഡ് എസ്.ഐ സാബുരാജനാണ് മെഡല്‍ ലഭിച്ചത്. മന്ത്രി പി. രാജീവിന്റെ യാത്രാറൂട്ടില്‍ മാറ്റം വരുത്തിയതിനാണ് ഗ്രേഡ് എസ്.ഐ സാബുരാജനെ സസ്‌പെന്‍ഡ് ചെയ്തത്.

മുഖ്യമന്ത്രിയുടെ 2022 ലെ പോലീസ് മെഡല്‍ സംസ്ഥാന പൊലീസ് സേനയിലെ 21 പേര്‍ക്കാണ് ലഭിച്ചത്. സേവനം, സമര്‍പ്പണം, പ്രതിബദ്ധത എന്നിവയുടെ അടിസ്ഥാനത്തിലാണ് മെഡല്‍ നല്‍കുന്നത്. അതേസമയം പോലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

നെയ്യാറ്റിന്‍കരക്ക് സമീപം പള്ളിച്ചലില്‍ പരിപാടിയില്‍ പങ്കെടുത്തശേഷം തിരികെ എറണാകുളത്ത് മടങ്ങാനായിരുന്നു മന്ത്രിയുടെ തീരുമാനം. പള്ളിച്ചല്‍ മുതല്‍ കഴക്കൂട്ടം വെട്ടുറോഡ് വരെയുള്ള മന്ത്രിയുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടി സാബുരാജനും സുനിലുമായിരുന്നു. കരമനയില്‍നിന്ന് അട്ടക്കുളങ്ങര ഭാഗത്തുകയറി ഈഞ്ചയ്ക്കല്‍ ജംഗ്ഷനില്‍നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന റൂട്ടായിരുന്നു ആദ്യം നിശ്ചയിച്ചത്. എന്നാല്‍ ഇത് മാറ്റിയതാണ് വിവാദമായത്.

 

Latest News