സ്‌കൂട്ടറില്‍ പോയ അഞ്ചുവയസ്സുകാരന്‍ മരം വീണ് മരിച്ചു

കൊച്ചി- എറണാകുളം പറവൂരില്‍ മരം വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. പുത്തന്‍വേലിക്കര സ്വദേശി സിജീഷിന്റെ മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടം.

പറവൂര്‍ കൈരളി, ശ്രീ തീയേറ്ററുകളുടെ സമീപത്ത് ഉച്ചക്ക് രണ്ടു മണിയോടു കൂടിയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് മുകളിലേക്ക് മരം മറിഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മുത്തച്ഛന്‍ പ്രദീപ്, മുത്തശ്ശി രേഖ എന്നിവരെ പറവൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

Latest News