Sorry, you need to enable JavaScript to visit this website.
Thursday , December   08, 2022
Thursday , December   08, 2022

വാട്ടർ ടാങ്കറുകൾക്ക് ഓൺലൈൻ ആയി ഓർഡർ നൽകാൻ സൗകര്യം

റിയാദ്- വാട്ടർ ടാങ്കറുകൾക്ക് ഓൺലൈൻ ആയി ഓർഡർ നൽകാൻ അവസരമൊരുക്കുന്ന പുതിയ സേവനം ദേശീയ ജല കമ്പനി ആരംഭിച്ചു. വാട്ടർ ടാങ്കറുകൾക്കു വേണ്ടി ദേശീയ ജല കമ്പനി ഓഫീസുകളെയും ജല വിതരണ കേന്ദ്രങ്ങളെയും നേരിട്ട് സമീപിക്കേണ്ട ആവശ്യം ഇതോടെ ഇല്ലാതാകും. ദേശീയ ജല കമ്പനി ആപ്പ് വഴിയും ഡിജിറ്റൽ ചാനലുകൾ വഴിയും വാട്ടർ ടാങ്കറുകൾക്ക് എളുപ്പത്തിൽ ഓർഡർ നൽകാൻ സാധിക്കും. 
പുതിയ സേവനം പ്രയോജനപ്പെടുത്താൻ ദേശീയ ജല കമ്പനി ഡിജിറ്റൽ ചാനലുകളിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. ശേഷം സേവനങ്ങളുടെ പട്ടികയിൽനിന്ന് വാട്ടർ ടാങ്കർ തെരഞ്ഞെടുക്കണം. തുടർന്ന് ടാങ്കർ എത്തേണ്ട തങ്ങളുടെ പ്രവിശ്യയും നഗരവും ടാങ്കറിന്റെ വലിപ്പവും നിർണയിച്ച് ഓർഡർ നൽകുകയാണ് വേണ്ടത്. ഏറ്റവും അവസാനമായി മാപ്പിൽ തങ്ങളുടെ ലൊക്കേഷൻ ഉപയോക്താക്കൾ കൃത്യമായി നിർണയിക്കണമെന്നും ദേശീയ ജല കമ്പനി പറഞ്ഞു.

Tags

Latest News