ആലപ്പുഴ- ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ്‌കുമാര്‍ (28) ആണ് മരിച്ചത്. ആലപ്പുഴ - പുന്നപ്ര ദേശീയ പാതയിലായിരുന്നു അപകടം. സ്വകാര്യബസിനെ മറി കടക്കുന്നതിനിടെ റോഡിലെ കുഴി കണ്ട് വെട്ടിച്ച ബൈക്ക് ബസില്‍ തട്ടി ലോറിക്കടിയില്‍ പെടുകയായരുന്നു. യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആലപ്പുഴ ഭാഗത്തെ ദേശീയപാതയില്‍ നിരവധി കുഴികളാണുള്ളത്. റോഡിലെ കുഴികള്‍ മൂടാത്തതിന് രൂക്ഷവിമര്‍ശനമുന്നയിച്ച ഹൈക്കോടതി കുഴികള്‍ ഉടന്‍ അടയ്ക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.






