റുഷ്ദിക്കുനേരെ നടന്ന ആക്രമണത്തെ അപലപിച്ച് മൗലാനാ ഖാലീദ് റഷീദ്

ന്യൂദല്‍ഹി-വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കുനേരെ നടന്ന ആക്രമണം ന്യായീകരിക്കാനാവില്ലെന്നും നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ആള്‍ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സീനിയര്‍ അംഗം മൗലാനാ ഖാലിദ് റഷീദ് ഫറാംഗി മഹാലി പറഞ്ഞു. പ്രവാചകന്‍ മുഹമ്മദ് എല്ലായ്‌പ്പോഴും സമാധാനത്തിന്റെ സന്ദേശമാണ് നല്‍കിയതെന്നും അദ്ദേഹം കാണിച്ച പാതയാണ് മുസ്ലിംകള്‍ പിന്തുടരേണ്ടതെന്നും മൗലാനാ ഖാലിദ് റഷീദ് പറഞ്ഞു.
മുംബൈയില്‍ ജനിച്ച വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി ന്യൂയോര്‍ക്കില്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലാണ്.
പ്രവാചക നിന്ദ നടത്തിയതിനെ തുടര്‍ന്ന് റുഷ്ദിക്കെതിരെ മൂന്ന് ദശാബ്ദം മുമ്പ് ശിയാ പുരോഹിതന്‍  ഖുമൈനി പുറപ്പെടുവിച്ച ഫത് വയെ ശിയാ സമുദായത്തിലെ മറ്റുള്ളവര്‍ ഇപ്പോള്‍ വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്ന് ആള്‍ ഇന്ത്യ ശിയ വ്യക്തി നിയമ  ബോര്‍ഡ് ചെയര്‍മാന്‍ മൗലനാ സലീം മെഹ്ദി പറഞ്ഞു.

 

Latest News