പെലോസിയുടെ സന്ദര്‍ശനത്തില്‍ തായ്‌വാന്റെ നന്ദി യു. എസിന്

തായ്പേയ് സിറ്റി- തായ്വാന്‍ കടലിടുക്കില്‍ സുരക്ഷ കാത്തുസൂക്ഷിക്കാന്‍ സഹായിച്ച യു. എസിന് തായ്‌വാന്‍ സര്‍ക്കാര്‍ നന്ദി അറിയിച്ചു. തായ്വാന്റെ വിദേശകാര്യ മന്ത്രാലയമാണ് ഔദ്യോഗികമായി യു. എസിന് നന്ദി അറിയിച്ച് പ്രസ്താവനയിറക്കിയത്. തായ്വാന്‍ കടലിടുക്കിലും മേഖലയിലും സുരക്ഷയും സമാധാനവും നിലനിര്‍ത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതിന് അമേരിക്കയോട് ആത്മാര്‍ഥമായ നന്ദി എന്നായിരുന്നു വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തുവിട്ടത്.

യു. എസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനത്തോട് ചൈന 'ഓവര്‍ റിയാക്ട്' ചെയ്തു എന്ന യു. എസ് ഇന്തോ- പസഫിക് കോര്‍ഡിനേറ്ററുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയായിരുന്നു യു. എസിന് നന്ദി പറഞ്ഞുകൊണ്ടുള്ള തായ്വാന്റെ പ്രസ്താവനയും പുറത്തെത്തിയത്. 

പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ തായ്‌വാനു ചുറ്റും കടലില്‍ ചൈന നാലു ദിവസം സൈനിക അഭ്യാസം നടത്തിയിരുന്നു.

Latest News