മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ഐ. സി. എഫ് ഓക്‌സിജന്‍ പ്ലാന്റ് നിര്‍മിച്ചു നല്‍കി

മലപ്പുറം- കേരള മുസ്ലിം ജമാഅത്ത് പ്രവാസി ഘടകമായ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ. സി. എഫ്) മലപ്പുറം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ നിര്‍മിച്ച ഓക്‌സിജന്‍ പ്ലാന്റ് സമര്‍പ്പണം കാന്തപുരം എ പി അബൂബക്കര്‍ മുസല്യാര്‍ നിര്‍വഹിച്ചു. കേരള കായിക ഫിഷറീസ് ഹജ്ജ്- വഖ്ഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍, സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ബുഖാരി, പി. ഉബൈദുല്ല എം. എല്‍. എ, പൊന്മള അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

കോവിഡ് വ്യാപന കാലയളവില്‍ നോര്‍ക്ക റൂട്‌സ് മുഖേന മുഖ്യമന്ത്രി  ആവശ്യപ്പെട്ടതനുസരിച്ചാണ് ഐ. സി. എഫ്. കേരളത്തിന് ആശ്വാസകരമാകുന്ന പദ്ധതി ഏറ്റെടുത്തത്. 200 എല്‍. പി. എം ഉത്പാദന ശേഷിയുള്ള പ്ലാന്റാണ് താലൂക്ക് ആശുപത്രിക്ക് നല്‍കിയത്. കോവിഡ് പോലെയുള്ള രോഗങ്ങളാല്‍ ജീവവായു ലഭിക്കാതെ വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ അനിവാര്യമായ പദ്ധതിയെന്ന നിലയിലാണ് ഏറ്റവും ചെലവ് വരുന്ന ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണം ഏറ്റെടുക്കാന്‍ ഐ. സി. എഫ് തയ്യാറായതെന്ന് സംഘാടകര്‍ അറിയിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലും ഇതേരൂപത്തില്‍ മറ്റൊരു പ്ലാന്റ് നിര്‍മിച്ചുകൊണ്ടിരിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെയും അനുമതിയോടെ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഏറ്റെടുത്ത രണ്ട് പ്ലാന്റുകള്‍ക്കുമായി ഒന്നരക്കോടി രൂപയാണ് ഇതിനികം ചെലവായത്. 

Latest News