മുസ്ലിം സ്ത്രീകളെ വില്‍പനക്കുവെച്ച വിദ്വേഷ ആപ്പ്; അന്വേഷണം തടയാന്‍ സുപ്രീം കോടതി വിസമ്മതിച്ചു

ന്യൂദല്‍ഹി- രാജ്യത്തെ പ്രമുഖ മുസ്ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കു വെച്ച സുള്ളി ഡീല്‍സ് ആപ്പുകള്‍ക്ക് രൂപം നല്‍കിയ ഔംകരേശ്വര്‍ താക്കൂറിനെതിരേ രജിസ്റ്റര്‍ ചെയ്ത ഒന്നിലധികം കേസുകളിലെ അന്വേഷണം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഒന്നിലധികം എഫ്ഐആറുകള്‍ സംയോജിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് താക്കൂര്‍ സമര്‍പ്പിച്ച റിട്ട് ഹരജി പരിശോധിക്കാന്‍
ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എംഎം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു. പീഡനത്തിനിരയായ ഓരോ സ്ത്രീക്കും വെവ്വേറെ പരാതി നല്‍കാമെന്ന് വാദത്തിനിടെ ബെഞ്ച് പറഞ്ഞു.
എഫ്.ഐ.ആറുകള്‍ സംയോജിപ്പിക്കുന്ന കാര്യം അതതു സംസ്ഥാനങ്ങളാണ് പരിശോധിക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

 

Latest News