തെലുഗ് സിനിമ 15 തവണ കണ്ടു; മുക്തി ലഭിക്കുമെന്ന് വിശ്വസിച്ച് യുവാവ് ജീവനൊടുക്കി

മംഗളൂരു- തെലുഗ് ചിത്രത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കര്‍ണാടകയിലെ തുമകുരുവില്‍ യുവാവ് തീക്കൊളുത്തി ആത്മഹത്യ ചെയ്തു. 23 കാരന്‍ പെട്രോള്‍ ഒഴിച്ച് സ്വയം കൊളുത്തുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് തനിക്ക് മുക്തി ലഭിക്കുമെന്ന് പിതാവിനോട് പറയുന്ന വീഡിയോ യുവാവ് തയറാക്കിയിരുന്നുവെന്ന് പോലീസ് പറയുന്നു. .

തുമകുരു ജില്ലയില്‍ മധുഗിരിയിലെ  ഗ്രാമത്തിലാണ് സംഭവം. തെലുഗ് ഹൊറര്‍ സിനിമയായ അരുന്ധതിയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടായിരുന്നു ആത്മഹത്യ. സിനിമ 15 തവണ കണ്ട യുവാവ്, കഥാപാത്രത്തെ പോലെ പന്ത്രണ്ടാം ക്ലാസ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. കൂടാതെ ചിത്രത്തില്‍ ഉള്ളത് പോലെ ആത്മഹത്യ ചെയ്തല്‍ തനിക്ക് മുക്തി ലഭിക്കുമെന്ന് വിശ്വസിക്കുകയും ചെയ്തു.

സിനിമ കാണരുതെന്ന് മാതാപിതാക്കള്‍ പലയാവര്‍ത്തി ആവശ്യപ്പെട്ടിരുന്നെങ്കിലും  യുവാവ് ചെവിക്കൊണ്ടിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രിയോടെ 20 ലിറ്റര്‍ പെട്രോള്‍ ദേഹത്ത് ഒഴിച്ച യുവാവ് തീ കൊളുത്തി. വഴിയാത്രക്കാരാണ് ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് വിക്ടോറിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 60 ശതമാനം പൊള്ളലേറ്റതിനെ തുടര്‍ന്ന് മരിച്ചു.

 

Latest News