കുടിച്ച് ലക്കുകെട്ട് എയര്‍ഹോസ്റ്റസ്; കുടുംബത്തെ ശല്യം ചെയ്ത നാലു പേര്‍ അറസ്റ്റില്‍

ജയ്പൂര്‍- കുടിച്ച് ലക്കുകെട്ട് റെസ്റ്റോറന്റില്‍ കുഴപ്പമുണ്ടാക്കിയ എയര്‍ഹോസ്റ്റസിനേയും മൂന്ന് സുഹൃത്തുക്കളേയും പോലീസ് അറസ്റ്റ് ചെയ്തു. ജയ്പൂരിലെ റെസ്റ്റോറന്റിലാണ് സംഭവം. അവിടെ ഉണ്ടായിരുന്ന കുടുംബത്തോട് തട്ടിക്കയറിയ എയര്‍ ഹോസ്റ്റസ് കുടുംബത്തിന്റെ കാര്‍ ആക്രമിക്കുകയും ബിയര്‍ ബോട്ടില്‍ കൊണ്ട് വിന്‍ഡ്ഷീല്‍ഡ് തകര്‍ക്കകയും ചെയ്തതായി പോലീസ് പറഞ്ഞു.
പ്രാചി സംഗ് എന്ന എയര്‍ഹോസ്റ്റസും ഭര്‍ത്താവ് കാര്‍ത്തിക ചൗധരി, വികാസ് ഖണ്ടേല്‍വാല്‍, നേഹ എന്നിവരുമാണ് അറസ്റ്റിലായത്. എതിര്‍ഭാഗത്തുനിന്ന് വിശാല്‍ ദുബെ, ആര്യ എന്നിവരേയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു.

 

Latest News